01:02am 18 June 2026
NEWS
കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ബി.ടെക്ക് ബിരുദദാന ചടങ്ങ് ജൂൺ 20ന്
17/06/2026  04:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് ബി.ടെക്ക് ബിരുദദാന ചടങ്ങ് ജൂൺ 20ന്

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ (കെഎംഎസ്എംഇ) 19-ആം ബി.ടെക്ക് മറൈൻ എൻജിനീയറിങ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ജൂൺ 20ന് ഉച്ചക്ക് 2:30 ക്ക് സർവകലാശാല സെമിനാർ കോംപ്ലെക്സിൽ നടക്കും. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രി. റോജി എം. ജോൺ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധന-സാമൂഹ്യനീതി മന്ത്രി ശ്രി. വി. ഇ. അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി, സിൻഡികേറ്റ് അംഗം ഡോ. പി. കെ. ബേബി, കെഎംഎസ്എംഇ ഡയറക്ടർ ശ്രി. വി.വി. പോൾ, കൊച്ചി മെർസെൻറ്റൈൽ മറൈൻ വകുപ്പ് (എംഎംഡി) പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ, കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എൻ. മനോജ്, ഫാക്കൽറ്റി ഓഫ് എൻജിനീയറിങ്ങും ഡീനുമായ ഡോ. സെന്തിൽ പ്രകാശ് എം. എൻ, കെഎംഎസ്എംഇ കോഴ്സ് കോർഡിനേറ്റർ ഡോ. സതീഷ് ബാബു, കെഎംഎസ്എംഇ കോഴ്സ്-ഇൻ ചാർജ് ശ്രി. ജിസ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img